Wednesday, 15 August 2018

Galaxy

Galaxy 

താരാപഥം

Galaxy ,milky way ,ആകാശഗംഗ  എന്നീവാക്കുകൾ  മിക്കവാറും എല്ലാവരും കേട്ടിരിക്കാൻ സാധ്യതയുണ്ട് എന്നാൽ എന്താണ് മിൽക്കിവേ ,ചുരുക്കിപ്പറഞ്ഞാൽ ഗ്രാവിറ്റി കാരണം ഒന്നിച്ചുചേർന്നു ഒരുകൂട്ടമായി നിൽക്കുന്ന നക്ഷത്ര സമൂഹത്തെ ആണ് ഗാലക്സി അല്ലങ്കിൽ  താരാപഥം എന്ന് പറയുന്നത് ,ഭൂമിയും സൂര്യനും മറ്റു ഗ്രഹങ്ങളും അടങ്ങുന്ന അടങ്ങുന്ന സൗരയൂഥം മിൽക്കി വേ എന്ന  ഗാലക്സിയിൽ സ്ഥിതി ചെയുന്ന ലക്ഷകണക്കിന് കോടി സൗരയൂഥങ്ങളിൽ ഒന്ന് മാത്രം ആണ് ,galaxy എന്ന വാക്ക് വന്നിരിക്കുന്നത്  ഗ്രീക്ക് ഭാഷയിൽ നിന്നാണ് അതിന്റെ അർഥം പാൽ എന്നാണ് ,പാൽ പോലെ ആകാശത്തു കാണപ്പെടുന്നത് കൊണ്ടാണ് ആ പേര് വന്നത് ,ബിസി  300 ഗ്രീക്ക്  ഫിലോസഫർ ആയിരിന്നു അരിസ്റ്റോട്ടിൽ ഇങ്ങനെ പാൽ പോലെ ആകാശത്തു കാണപ്പെടുന്ന പ്രതിഭാസത്തെ ഭൂമിയുടെ തന്നെ അന്തരീക്ഷത്തിൽ ഏറ്റവും മുകളിലായി നക്ഷത്രങ്ങൾ കാരണം ഉണ്ടാകുന്ന പ്രതിഭാസം  എന്നാണ് പറഞ്ഞത് ,പിന്നീട് പലരും പലപ്പോഴുമായി പല വിശദീകരണങ്ങളും ഇതിനു നൽകിയെങ്കലും നക്ഷത്രങ്ങളുടെ കൂട്ടമാണ് ആകാശഗംഗ എന്നതിന് ആദ്യത്തെ തെളിവ് ലഭിച്ചത് 1610-ലാണ്. തന്റെ telesope ഉപയോഗയോഗിച്ച  ക്ഷീരപഥത്തെ നിരീക്ഷിച്ച ഗലീലിയോ ഗലീലി പ്രകാശം കുറഞ്ഞ വളരെയേറെ നക്ഷത്രങ്ങളെ അവിടെ കണ്ടു.. നമ്മുടെ മിൽക്കിവേടെ  രൂപവും സൂര്യന്റെ അതിലെ സ്ഥാനവും വിശദീകരിക്കാനുള്ള ആദ്യത്തെ ശ്രമം നടത്തിയത് 1785-ൽ വില്യം ഹെർഷലായിരുന്നു. ആകാശത്തിലെ വിവിധ ഭാഗങ്ങളിലുള്ള നക്ഷത്രങ്ങളുടെ എണ്ണം ശ്രദ്ധയോടെ അദ്ദേഹം കണക്കുകൂട്ടി. സൗരയൂഥം കേന്ദ്രത്തിൽ വരുന്ന രീതിയിൽ ക്ഷീരപഥത്തിന്റെ ചിത്രം നിർമ്മിക്കുകയും ചെയ്തു,..എന്നാൽ ഒരു കാലഘട്ടം വരെ 
അസ്ട്രോണമേർസ് എല്ലാവരും കരുതീരുന്നത് നമ്മുടെ മിൽക്കി വേ മാത്രമാണ് ഇ പ്രപഞ്ചം എന്ന് എന്നാൽ 

1750-ൽ An original theory or new hypothesis of the universe എന്ന തന്റെ ഗ്രന്ഥത്തിൽ ആകാശഗംഗ നക്ഷത്രങ്ങളുടെ പരന്ന ഡിസ്കാണെന്നും ആകാശത്തിലെ ചില നെബുലകൾ ഇതുപോലുള്ള ആകാശഗംഗകളാകാമെന്നും തോമസ് റൈറ്റ് ശരിയായി സിദ്ധാന്തിച്ചു.  (island universe) എന്ന പദമാണ് ഇത്തരം നെബുലകളെ കുറിക്കാൻ ഇമ്മാനുവേൽ കാന്റ് ഉപയോഗിച്ചത്
18 നൂറ്റാണ്ടിന്റെ അവസാനത്തോടെ ആയിരകണക്കിന് ഗാലക്സികളെ കണ്ടത്തി 
kazinjirinnu പിന്നീട 1912 ൽ വെസ്റ്റോ സ്കിഫറും പിന്നീട എഡ്വിൻ ഹുബ്ബലും  നടത്തിയ നിരീക്ഷണങ്ങളിൽ നിന്ന് ഗാലക്സികളെ കുറിച്ചും പ്രപഞ്ചത്തെ കുറിച്ചും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു ,പ്രപഞ്ചം വികസിക്കുകാണെന്നും ഗാലക്സികൾ എല്ലാം അകന്നു പോയ്‌കൊണ്ടു ഇരിക്കുകയാണെന്നും കണ്ടത്തി ,ഗ്രാവിറ്റി കാരണം ആൻഡ്രോമിഡ ഗാലക്സി മിൽക്കി വേ കു നേരെ വരുന്നത് കണ്ടത്തിയത് ഇവരുടെ നിരീക്ഷങ്ങളിൽ നിന്നാണ് ,
അത്യധുനികമായടെലിസ്കോപികളുടെ സഹായത്തോടെ ഇന്നും നിരീക്ഷങ്ങൾ തുടര്ന്നു ,ഇത്രയും  ചരിത്രം പക്ഷെ ഗാലക്സികൾ എങ്ങനെ ആണ് ഉണ്ടാകുന്നത് ,ഗാലക്സികൾ പല രൂപത്തിൽ ആണ് ഉള്ളത് 
എലിപ്റ്റിക്കൽ galaxy സ്പൈറൽ galaxy ഇറഗുലർ galaxy ,നമ്മുടെ മിൽക്കി വേ ഒരു സ്പൈറൽ ഗാലക്സിയിൽ ആണ്, ബിഗ് ബാംഗിന് ശേഷം ലക്ഷകനാക്കാന് വര്ഷം  പ്രപഞ്ചം വാതകങ്ങളും ഡാർക്ക് മാറ്ററും  നിറഞ്ഞതായരിന്നു പ്രാചിന പ്രപഞ്ചത്തിൽ അന്നേരം നക്ഷത്രങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു ,ഡാർക്ക് മാറ്റർ ന് സാന്ദ്രത കൂടിയ സ്ഥലത്തു ഗ്രാവിറ്റി കാരണം വാതകങ്ങൾ കൂടിച്ചേർന്നു തെര്മോണുകളെയർ ഫ്യൂഷൻ ഉടലെടുത് ,പ്രപഞ്ചത്തിലെ ആദ്യത്ത നക്ഷത്രങ്ങൾ അങ്ങനെ ഉണ്ടായി
അങ്ങനെ കോടിക്കണക്കിനു നക്ഷത്രങ്ങൾ ഉണ്ടായി ഗ്രാവിറ്റി കാരണം നകഷത്രങ്ങൾ ചെറിയ കൂട്ടമായി ചേരാൻ തുടങ്ങി അങ്ങനെ ചേർന്ന ചെറിയ നക്ഷത്രക്കൂട്ടങ്ങൾ വീണ്ടും മറ്റു നക്ഷത്രകൂടങ്ങളായി കൂടിച്ചേർന്നു വലുതായി നമ്മൾ ഇന്ന് കാണുന്ന പോലത്തെ ഗാലക്സികൾ ആയി പക്ഷെ നമ്മൾ ഇന്നു കാണുന്ന പല ഗാലക്സികളും പല സമയത്തായിയാണ് രൂപം കൊണ്ടിരിക്കുന്നത് ഭൂമി സൂര്യനെ ചുറ്റുന്നത് പോലെ മിൽക്കി വേ കു  ചുറ്റും സൗരയൂഥവും  കറങ്ങികൊണ്ട്ഇരിക്കുകാണ് ,225 മില്യൺ വര്ഷങ്ങള്കൊണ്ടാണ് ഒരു വട്ടം മിൽക്കിവേയെ  സൗരയൂഥം ചുറ്റുന്നത് അതായത് ഇന്ന് മിൽക്കിവേയിൽ  ഭൂമി നിക്കുന്ന സ്ഥാനത് ഇതിനു മുൻപ് ഭൂമി വന്നപ്പോൾ dinosaurs  ഇവിടേ ആധിപത്യം സ്ഥിപക്കാന് തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു.

No comments:

Post a Comment

Galaxy

Galaxy  താരാപഥം Galaxy ,milky way ,ആകാശഗംഗ  എന്നീവാക്കുകൾ  മിക്കവാറും എല്ലാവരും കേട്ടിരിക്കാൻ സാധ്യതയുണ്ട് എന്നാൽ എന്താണ് മിൽക്കിവേ ,ച...