ഭൂമിയുടെ വേഗത
മനുഷ്യനെ സംബന്ധിച്ചടത്തോളം വേഗത ഇന്ന് ഒരു പ്രധാനപ്പെട്ട ഘടകം ആണ് മനുഷ്യന്റെ ഏറ്റവും വല്യ ദുർബലതയും അത് തന്നെ ,മാസങ്ങളും വർഷങ്ങളും കൊണ്ട് എത്തിരുന്ന ടത്തു ഇന്ന് മണിക്കുറുകൾ മാത്രം മതി ,എന്നാൽ വേഗത എന്നത് ഇ പ്രപഞ്ചത്തിന്റെ തന്നെ ഒരു അടിസ്ഥാന ഘടകം ആണ് വേഗത റിലേറ്റീവ് ആണ് തിയറി ഓഫ് റിലേറ്റിവിറ്റിനെകുറിച്ചല്ല ഇവടെ പറയുന്നത് റിലേറ്റീവ് അതായത് വേഗത ആപേക്ഷികമാണ് ഒരു ഉദാഹരണത്തിന് വീട്ടിൽ കസേരയിൽ ഇരിക്കുന്ന നമ്മളെ സംബന്ധിച്ചടത്തോളം നമ്മൾ നിശ്ചലമായി ആണ് ഇരിക്കുന്നത് എന്നാൽ കസേരയും അതിൽ ഇരിക്കുന്ന നമ്മളും ഭൂമിയിലാണ് ഉള്ളത് എന്നാൽ ഭൂമി വളരെ ഏറെ വേഗതയിൽ കറങ്ങികൊണ്ടേരിക്കുകയാണ് എന്നാൽ അത് മാത്രം ആണോ ,നമ്മൾ നിശ്ചലം ആയി ഇരിക്കുമ്പോൾ പോലും ചിന്തിക്കാൻ പറ്റുന്നതിലും എത്രയോ വേഗത്തിൽ നമ്മൾ സ്പേസിലുടെ സഞ്ചിരിച്ചുകൊണ്ടെരിക്കുയാണ് ,സൂര്യൻ ഉദിക്കുകയല്ല മറിച്ച് ഭൂമി സ്വയം കറങ്ങുന്നത് കൊണ്ടാണ് രാത്രിയും പകലും ഉണ്ടാകുന്നത് , ഭൂയുമിയുടെ ആ വേഗത സുസ്ഥിരമായ ഒന്നാണ് അതായത് ഒരേ വേഗതയില്‍ തന്നെ ആണ് ഭൂമി കറങ്ങുനത് എന്നാല്‍ ഭൂമിയുടെ ഏത് പ്രദേശത് ആണ് നമ്മള്‍ നിൽക്കുന്നത് അത് അനുസരിച്ചു വേഗതയില്‍ മാറ്റം ഉണ്ടാകും,ഭൂമിയുടെ equator ല്‍ അതായത് ഭൂമധ്യരേഖയില്‍ അയരിക്കും ഏറ്റവും കൂടുതല്‍ വേഗത ഉണ്ടാകുന്നത്,40,070 km ആണ് ഭൂമധ്യരേഖയില്‍ ഭൂമിയുടെ ചുറ്റളവ് ,എത്രനേരം കൊണ്ടാണോ പൂർണമായും ഒരു വട്ടം ഭൂമി ചുറ്റിത്തിരിയുന്നത് ആ സമയത്തിനെ ഭൂമധ്യരേഖയിടെ ചുറ്റളവുമായി divide അല്ലങ്കിൽ ഹരിക്കണം അതായത് 40,070 km/ 24 മണിക്കൂർ ,അപ്പോൾ കിട്ടുന്നത് 1670 km ആണ്
അതായത് ആ പ്രദേശങ്ങളിൽ ഉള്ളവർ ഒരു മണിക്കൂറിൽ 1670 km വേഗതയിൽ കറങ്ങികൊണ്ടേരിക്കുയാണ് എന്നാൽ നമ്മൾ അത് അറിയുന്നില്ല ,ഭൂമിയുടെ ധ്രുവങ്ങളിലേക്കു പോകുംതോറും ഇ വേഗത കുറഞ്ഞു വരും ,ഭൂമി സ്വയം കറങ്ങുക മാത്രമല്ല സൂര്യന് ചുറ്റും 107,000 km/h വേഗതയിൽ ഭ്രമണം ചെയ്യുന്നും ഉണ്ട് ,ഭൂമിയുടെ എലിപ്റ്റിക്കൽ ഓര്ബിറ് കാരണം ഉണ്ടാകുന്ന ചെറിയ വ്യതിയാനങ്ങൾ മാറ്റി നിർത്തയിൽ ഒരു Au(astronomical unit ) എന്ന് പറഞ്ഞാൽ ഭൂമിയിൽ നിന്ന് സൂര്യനിലേക്കു ഉള്ള ദൂരം ആണ് ,ഇ ദൂരത്തിനെ ഒരു സർക്കിൾ ന്റെ റേഡിഎസ് ആയിട്ട് എടുക്കാം അങ്ങനെയെങ്കിൽ ആ വൃതത്തിന്റെ ചുറ്റളവ് കണ്ടുപിടിച്ചാൽ ഭൂമി എത്ര ദൂരം ഒരു വര്ഷം സൂര്യന് ചുറ്റും സഞ്ചരിച്ചു എന്ന് കണ്ടത്താൻ സാധിക്കും ,എത്ര ദൂരം സഞ്ചരിച്ചു എന്ന് കണ്ടത്തിയാൽ എത്ര ദിവസം എടുത്തെന്നും അറിയാമെങ്കിൽ എത്ര മാത്രം വേഗതയിൽ ആണ് ഭൂമി സൂര്യനെ ഭ്രമണം ചെയുന്നത് എന്ന് കണ്ടതാണ് സാധിക്കും (584 million miles (940 million km) by 365.25 days and dividing that result by 24 hours to get miles per hour or km per hour. So, Earth travels about 1.6 million miles (2.6 million km) a day, or 66,627 mph (107,226 km/h).)അതായത് മണിക്കൂറിൽ 107,226km വേഗത ,തീർന്നില്ല സൂര്യനും മറ്റു ഗ്രഹങ്ങളും അടങ്ങുന്ന സൗരയൂഥം,നമ്മുടെ മിൽക്കി വെയ്ക്കു ചുറ്റും കറങ്ങികൊണ്ട്ഇരിക്കുയാണ് 200 km / സെക്കൻഡിൽ
അതായത് മണിക്കൂറിൽ 720,000 km.മിൽക്കിവേക്ക് ചുറ്റും സൗരയൂഥം കറങ്ങുക മാത്രം അല്ല മിൽക്കിവേ ഡിസ്കിന്റെ മുകളിലോട്ട് മണിക്കൂറിൽ 25266 km വേഗതയിൽ സഞ്ചരിച്ചകൊണ്ടെരിക്കയാണ് ,എന്നാൽ ഇതുകൊണ്ടും അവസാനിച്ചിട്ടില്ല നമ്മുടെ മിൽക്കി വേആൻഡ്രോമിഡ ഗാലക്സിക്കു നേരെ മണിക്കൂറിൽ 402,000 kilometers വേഗതയിൽ അടുത്തകൊണ്ടിരിക്കുകയാണ് ഇത്ര വേഗതയിൽ സഞ്ചിരിച്ചാൽ പോലും 4 ബില്യൺ അല്ലങ്കിൽ 400 കോടി വർഷങ്ങൾ ക്ക് ശേഷമേ മിൽക്കിവേയും ആൻഡ്രോമിഡ ഗാലക്സിയും തമ്മിൽ കൂടി ചേർന്ന് ഓണാക്കുള്ളു ,തീർന്നിട്ടില്ല മിൽക്കിവേയും ആൻഡ്രോമിഡ galaxyum അടങ്ങുന്ന 54 galaxykal ചേർന്നത് ആണ് ലോക്കൽ ഗ്രൂപ്പ് ഇതും വളരെ വേഗതയിൽ പ്രപഞ്ചത്തിൽ കൂടി സഞ്ചരിച്ച കൊണ്ടിരിക്കുകയാണ് ,മണിക്കൂറിൽ ഏകദേശം 4595000 km ആണ് സ്പേസിലുടെ നമ്മൾ സഞ്ചരിക്കുന്നത് അതായത് ഏകദേശം സെക്കൻഡിൽ 1200 km പക്ഷെ നമ്മൾ അത് അറിയുന്നില്ല എന്നതാണ് വസ്തുത പ്രപഞ്ചം മുഴുവൻ ചലിച്ചുകൊണ്ടരിക്കയാണ് നമ്മളും.


മഹാത്ഭുതങ്ങൾ എല്ലാം കൂടി ഒരു ചെറിയ പാരഗ്രാഫിൽ ഒതുക്കിയിരിക്കുന്നു. മനോഹരം. നന്ദി
ReplyDelete